തിരൂരങ്ങടി: ഇൻഷ്വറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റില്‍ അപ് ലോഡ് ചെയ്യാത്തതിനാല്‍ ഇൻഷ്വറൻസ് ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷൻ. തിരൂരങ്ങാടി സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ വിധി.
രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുന്നതിനായി പരാതിക്കാരൻ ആർ.ടി.ഒ ഓഫീസിനെ സമീപിച്ചപ്പോള്‍ വാഹനത്തിന്റെ ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാല്‍ രജിസ്‌ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്‌ട്രേഷൻ പുതുക്കാനാകാത്തതിനാല്‍ ഏറെ നാള്‍ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു.
ഇൻഷ്വറൻസ് ഏജൻസിയുടെ ഭാഗത്ത് വിഴ്ച വന്നതിനാല്‍ പരാതിക്കാൻ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ ഒരുമാസത്തിനകം പരാതിക്കാരന് നല്‍കാൻ കമ്മിഷൻ നിർദ്ദേശിച്ചു. വീഴ്ച വന്നാല്‍ പരാതി നല്‍കിയ തീയതി മുതല്‍ 12 ശതമാനം പലിശയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------