കോഴിക്കോട്: റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശിയെ കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.റഷ്യയിലേക്ക് വിസയും വലിയ ശമ്ബളമുള്ള ജോലിയും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. അറുപതിലധികം പേരില്‍നിന്ന് ഒരു കോടി രൂപയോളം ഇയാൾ തട്ടിയെടുത്തതായാണ് വിവരം.


തട്ടിപ്പിലൂടെ നേടിയെടുത്ത പണം ഇയാൾ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബെൻസ് കാർ ഉള്‍പ്പടെ വാങ്ങി ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നതും, തട്ടിപ്പില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച്‌ വരികയാണെന്നും പൊലീസ് അറിയിച്ചു..

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------