ആലപ്പുഴ:ആലപ്പുഴയില്‍ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താന, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായ തസ്ലിമ സുല്‍ത്താനക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് നേരിട്ട് ലഹരി വസ്തുക്കള്‍ വാങ്ങുന്ന സിനിമാ താരങ്ങളുടെ വിവരങ്ങള്‍ തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തി.

കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്സൈസ് ആലപ്പുഴയില്‍ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡില്‍ വച്ച്‌ ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് പിടികൂടുകയായിരുന്നു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. സെക്സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയിലായ തസ്ലീമക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്.

സിനിമ മേഖലയിലെ പ്രമുഖരുടെ നമ്ബറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------