ദുബൈ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റിക്രൂട്ട്മെൻ്റിനുമുള്ള പ്രധാന മാർഗമായി മാറിയ സാഹചര്യത്തിൽ തട്ടിപ്പുകാർ ഇതിനെ കൂടുതലായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന വ്യാജ ജോലി പരസ്യങ്ങളിലൂടെ തട്ടിപ്പുകാർ തൊഴിൽ അന്വേഷകരെ ലക്ഷ്യമിടുകയാണ്. പരിചയമോ യോഗ്യതയോ ആവശ്യമില്ല എന്ന ആകർഷക വാചകങ്ങൾ ചേർത്താവും ചില പരസ്യങ്ങൾ.

വർധിച്ചുവരുന്ന ജോലി തട്ടിപ്പ് ഭീഷണിയെക്കുറിച്ച് യുഎ ഇ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ സുരക്ഷാ വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക്, ലിങ്ക്‌ഡ്‌ഇൻ, ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇവർ തട്ടിപ്പിനായി ഉപയോഗിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------