ദുബൈ:എമിറേറ്റ്സ് ഗ്രൂപ്പ് എമി റേറ്റ്സ് കൊറിയർ എക്‌സ്പ്ര സ് എന്ന പുതിയ ഡെലിവറി സേവനം ആരംഭിച്ചു. ഏപ്രിൽ ഒന്നിന് ഗ്രൂപ്പ് സമൂഹമാധ്യമത്തിൽ സേവനം സംബന്ധമായ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാലിത് ഒരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് പലരും കരുതി. അത്തരത്തിലുള്ള റിപോർട്ടുകൾ  മാധ്യമങ്ങൾ പുറത്തു വിടുകയും ചെയ്തു.
 
പാക്കേജുകളെ "യാത്രക്കാരെപ്പോലെ പരിഗണിക്കും" എന്ന മുദ്രാവാക്യവുമായാണ് പുതിയ സേവനം. എമിറേറ്റ്സിന്റെ 250ലധികം വിമാനങ്ങളുടെ ഫ്ലീറ്റും ആഗോള ശ്യംഖലയും ഉപയോഗിച്ച് വീടുതോറും ഡെലിവറി നൽകും. അടിയന്തര ഡെലിവറി മുതൽ രണ്ട് ദിവസത്തെ പ്രീമിയം സേവനം വരെ ഓപ്ഷനുകളുണ്ടാവും. യു എ ഇ, സഊദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ് , ഒമാൻ, ദക്ഷിണാഫ്രിക്ക, യു കെ എന്നീ ഏഴ് വിപണികളിൽ നിന്ന് ഇതിനകം ആയിരക്കണക്കിന് പാക്കേജു കൾ 48 മണിക്കൂറിൽ താഴെ ശരാശരി സമയത്തിൽ എത്തിച്ചുവെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------