അബുദബി: അബുദബിയിൽ ജൂത പുരോഹിതനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് കോടതി വധ ശിക്ഷ വിധിച്ചു.
നാലാം പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. കഴിഞ്ഞ നവംബറിൽ മോൾദോവൻ-ഇസ്രാ യേൽ പൗരത്വമുള്ള ജൂത റബ്ബി സാവി കോഗൻ കൊല്ലപ്പെട്ട കേസിലാണ് അബൂദബി ഫെഡറൽ കോടതിയുടെ രാജ്യസുരക്ഷാ വി ഭാഗം ശിക്ഷ വിധിച്ചത്.

പ്രധാന പ്രതികളിൽ മൂന്നുപേരും ഉസ്ബെകിസ്താൻ പൗരന്മാരാണ്. കൊലപാതകത്തിന് ശേഷം രാജ്യംവിട്ട ഇവരെ തുർക്കിയിൽനിന്നാണ് പിടികൂടി യു.എ.ഇയിലെത്തിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചകൊലപാതകമായിരു ന്നു സാവി കോഗന്റേത്. കൊലപാതകത്തിന് സഹായം ചെയ്തു എന്ന കുറ്റത്തിനാണ് നാലാം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകം ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.


വിധിക്കെതിരെ പ്രതികൾക്ക് ഫെഡറൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ടാകും.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------