വിദേശത്ത് നിന്നു വരുന്നവരില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ എല്ലാ ദിവസവും ഉണ്ടാവാറുണ്ട്. ഐപിഎസ് ഓഫിസറുടെ മകളും കന്നഡ നടിയുമായ യുവതി ശരീരത്തിലൊളിപ്പിച്ചു കടത്തിയ സ്വര്‍ണം ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയതോടെ സ്വര്‍ണക്കടത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സാധാരണ വിദേശ യാത്രക്കാര്‍ക്കും ആശങ്കകളുണ്ടാവാം. വിദേശത്തു നിന്നും മറ്റുമുള്ള യാത്രകളില്‍ നിയമപരമായി കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്റെയും പണത്തിന്റെയും കണക്കുകളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.വിമാനമിറങ്ങിയാല്‍ ഓരോ യാത്രക്കാരനും ഇമിഗ്രേഷന്‍ നടപടികള്‍ക്കു ശേഷവും ലഗേജ് ഡെലിവറിക്കു ശേഷവും കസ്റ്റംസ് പരിശോധനയ്ക്കു വിധേയമാകണം. യാത്രക്കാര്‍ക്ക് രണ്ടു ചാനലുകള്‍ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. യാതൊരു തരത്തിലുള്ള നികുതികളും ഡ്യൂട്ടികളും നല്‍കേണ്ടാത്തതും നിരോധിത സാധനങ്ങള്‍ കൈവശം വയ്ക്കാത്തതുമായ യാത്രക്കാര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴിയിലൂടെ പ്രവേശിക്കാവുന്നതാണ്. ഡ്യൂട്ടി നല്‍കേണ്ടതും നിരോധിത സാധനങ്ങള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് റെഡ് ചാനല്‍ ഓപ്ഷനുമുണ്ട്.
ഡ്യൂട്ടി ചുമത്താവുന്നതോ നിരോധിത സാധനങ്ങളുള്ളവരോ ഡ്യൂട്ടിഫ്രീ ആനുകൂല്യത്തിന്റെ പരിധി പിന്നിടുന്നവരോ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചു വേണം റെഡ് ചാനല്‍ തിരഞ്ഞെടുക്കേണ്ടത്. ഈ സൗകര്യം മൊബൈല്‍ ആപ്പ് വഴിയും ലഭിക്കുന്നതാണ്. ഇത്തരത്തിലുളള ആളുകള്‍ ഗ്രീന്‍ ചാനല്‍ വഴി പ്രവേശിക്കുകയാണെങ്കില്‍ പിഴകളും കേസും കണ്ടുകെട്ടലും നേരിടേണ്ടി വരുകയും ചെയ്യും.
വിദേശ കറന്‍സി നോട്ടുകളുടെ മൂല്യം 5000 യുഎസ് ഡോളറില്‍ കൂടുതലുണ്ടെങ്കില്‍ അവ വെളിപ്പെടുത്തേണ്ടി വരും. കറന്‍സി ഉള്‍പ്പെടെ മൊത്തത്തില്‍ 10000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശനാണ്യം ഉണ്ടെങ്കിലും വെളിപ്പെടുത്തണം.
ആഭരണങ്ങള്‍ എത്ര കൊണ്ടുവരാം??!!
ഒരു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചു തിരിച്ചുവരുന്ന ഒരു ഇന്ത്യന്‍ പുരുഷന് 20 ഗ്രാം ആഭരണങ്ങള്‍ ഡ്യൂട്ടിയില്ലാതെ തന്നെ കൊണ്ടുവരാം. എന്നാല്‍ ഇതിന്റെ മൂല്യം 50000 രൂപയില്‍ കവിയുകയുമരുത്. സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാവുന്നതാണ്. ഒരു ലക്ഷം രൂപ മൂല്യപരിധിയില്‍ കൂടരുത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കും പരിധിയില്ലാതെ വിദേശനാണ്യം ഇന്ത്യയിലേക്കു കൊണ്ടുവരാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍ വിദേശനാണ്യത്തിന്റെയും കറന്‍സിയുടെയും കണക്കുകള്‍ വെളിപ്പെടുത്തേണ്ടി വരാറുണ്ട്, എന്നാല്‍ വിദേശികള്‍ക്ക് ഇന്ത്യന്‍ കറന്‍സി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങിവരുന്ന ഇന്ത്യക്കാര്‍ക്ക് 25000 രൂപ വരെ ഇന്ത്യന്‍ കറന്‍സി കൊണ്ടുവരാവുന്നതാണ്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------