പയ്യോളി: കോഴിക്കോട് നിന്നും പയ്യോളി ലേക്കുള്ള യാത്രാ മധ്യേ  നടക്കാവ്  ബിസ്മിയിൽ നിന്നും   വാങ്ങിച്ച സാധനങ്ങൾ ബസ് ഇറങ്ങുന്നതിനിടയിൽ ഫോൺകോൾ വന്നപ്പോൾ യുവാവ്  മറന്നുവെച്ചു.

ബസ്സിറങ്ങിയപ്പോഴാണ് മനസ്സിലായത് ഇരിക്കുന്നതിന് തൊട്ടുമുകളിൽ വച്ച് സാധനം എടുക്കാൻ മറന്നു എന്ന്. അപ്പോഴേക്കും ബസ്  സ്റ്റാൻഡിൽ നിന്നും എടുത്തു പോയി. തൃശ്ശൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുന്ന പാലക്കാടൻ ബസ്സിലാണ്  യാത്രാമധ്യേ ഉടമസ്ഥൻ ഇല്ലാതെ സാധനം ഒറ്റക്ക്  യാത്രയായത്.

എന്ത് ചെയ്യണമെന്ന് അറിയാത്ത ഉടമസ്ഥൻ  പിന്നീട് തലശ്ശേരി പോലീസിനെയും കണ്ണൂർ പോലീസിനെയും  പയ്യന്നൂർ പോലീസിനെയും വിളിച്ചു. അതിൽ കണ്ണൂർ പോലീസിലെ ട്രാഫിക് ടീം സഹായത്തിന് എത്തി.
കണ്ണൂര്‍ പോലീസിലെ വനിത ഉദ്യോഗസ്ഥയായ ശമീനയാണ് അവരുടെ അവസരോചിതമായ ഇടപെടലിലൂടെ  ബസ് കണ്ടക്ടറുടെ നമ്പർ കണ്ടെത്താൻ സഹായിച്ചു. പിന്നീട് ബസ് കണ്ടക്ടറുടെ നമ്പർ  യാത്രികനെ വിളിച്ചുപറഞ്ഞു ആശ്വസിപ്പിച്ചതിനു ശേഷം മാത്രമാണ് പോലീസ് അവരുടെ ഡ്യൂട്ടിയിൽ നിന്നും പിന്മാറിയത്.

പയ്യോളിയിലെ സി എസ് സി സെന്റർ നടത്തിപ്പുകാരനും  ബ്ലോഗറുമായ  മുനീർ എന്നിവരുടെ സാധനങ്ങൾ ആയിരുന്നു ബസിൽ മറന്നുവെച്ചത്. സാധനങ്ങൾ ഇന്ന് ഉച്ചയ്ക്ക്  രണ്ടു മണിയുടെ ട്രിപ്പിൽ  ബസ് കണ്ടക്ടറും ഡ്രൈവറും ചേർന്ന്  യാത്രക്കാരന് കൈമാറി. കണ്ണൂർ ട്രാഫിക് പോലീസിനും ബസ് ജീവനക്കാർക്കും  യാത്രക്കാരൻ പ്രത്യേകം നന്ദി രേഖപ്പെടുത്തി. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ്  തന്റെ സാധനങ്ങൾ തിരികെ ലഭിക്കുവാൻ  കാരണമായത് എന്ന് അദ്ദേഹം ലോക്കൽ വാർത്തയോട് പറഞ്ഞു. ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്തുക വഴി കേരള പോലീസ് അതിന്‍റെ ജനകീയ മുഖം തിരിച്ച് പിടിക്കുകയാണ് എന്ന് യാത്രക്കാരന്‍ അനുസ്മരിച്ചു.


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------