കോഴിക്കോട് :ക്ലാസിലെ സഹപാഠികളായ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ രഹസ്യമായി പകര്‍ത്തി ടെലഗ്രാമില്‍ വില്‍പ്പനയ്ക്കു വച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന തിക്കോടി സ്വദേശിയായ ആദിത്യ ദേവ്(18)ആണ് അറസ്റ്റിലായത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികളാണ് വിവരം അധ്യാപകരെ അറിയിച്ചത്. കസബ പോലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

പരാതി ലഭിച്ച ഉടന്‍ തന്നെ വിവരം കസബ പോലീസില്‍ അറിയിച്ചുവെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതായും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. സൈബര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------