ദുബൈ: റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുത ൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുത ൽ 12 വരെയുമായിരിക്കും ജോലി സമയം. തിങ്കൾ മുതൽ വ്യാഴം ജോലി സമയം 3.5 മണിക്കൂറും വെള്ളിയാഴ്ച 1.5 മണിക്കൂറും കുറ വായിരിക്കും. വ്യത്യസ്ത സമയം ജോലി ചെയ്യേണ്ട ജീവനക്കാർക്ക് ഇതിൽ ഇളവുകൾ ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോ ർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ‌സ് (ഫഹർ) ഞായറാഴ്ച പ്രഖ്യാ പിച്ചു. കൂടാതെ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ ജീവ നക്കാർക്കും റമദാനിൽ യോജിച്ച രീതിയിൽ അംഗീകാരത്തോടെ ജോലി സമയം തുടരുകയും ചെയ്യാം. മൊത്തം ജീവനക്കാരിൽ 70 ശതമാനം പേർക്ക് വെള്ളിയാഴ്ചകളിൽ അംഗീകൃത മാർഗനിർദേശ ങ്ങളുടെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോമും അനുവദിക്കാം. റമദാനിൽ ദിവസം നാലര മണിക്കൂറാണ് ഫെഡറൽ ഗവൺമെന്റ് നടപ്പാക്കിയ ജോലി സമയം, റമദാൻ അല്ലാത്ത മാസങ്ങളിൽ ഇത് എട്ട് മണിക്കൂറാണ്. അതാ . യത് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30ന് ആരംഭിച്ച് ഉച്ചക്കു ശേഷം 3.30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കു ന്നത്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണിവരെയാ ണ് ജോലി സമയം. ശനി, ഞായർ ദിവസങ്ങൾ ഔദ്യോഗിക അ വധി ദിനങ്ങളാണ്. അതേസമയം, ഹിജ്റ കലണ്ടർ പ്രകാരം മാർ ച്ച് ഒന്നിനായിരിക്കും റമദാൻ എന്നാണ് കരുതുന്നത്
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------