ദുബൈ: റമദാനിൽ എമിറേറ്റിലുടനീളം ഇ ഫ്താറിനോടനുബന്ധിച്ച് പീരങ്കി മുഴക്കു ന്ന ഏഴ് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. എക്സ് പോ സിറ്റി ദുബൈ, ബുർജ് ഖലീഫ, ഫെ സ്റ്റിവൽ സിറ്റി, അപ്ടൗൺ, മദീനത്ത് ജു മൈറ, ദമാക് ഹിൽസ്, ഹത്ത ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് പീരങ്കി മുഴക്കു ന്നതിന് സ്ഥിരം സംവിധാനമൊരുക്കുക.

ഇത് കൂടാതെ മെയ്‌ദാൻ ഹോട്ടൽ, സ തവ മോസ്ക്, അൽ മർമൂം, സഅബീൽ പാർക്ക്, അൽ ഖവാനീജ് മജ്‌ലിസ്, ഫെസ്റ്റിവൽ സിറ്റി, അൽ വാസൽ പാർക്ക് 1, മദീനത്ത് ജുമൈറ, ബർഷ പാർക്ക്, ലഹബാബ്, അ ൽ ഖാഫിലെ നാദൽ ഷിബ 1, അപ്‌ടൗൺ മിർദിഫ്, മർഖം, നസ്‌വാൻ, നാദ് ഷമ്മ പാ ർക്ക്, ബുർജ് ഖലീഫ, കൈറ്റ് ബീച്ച് ജുമൈ റ എന്നിവിടങ്ങളിൽ പീരങ്കികൾ സഞ്ചരിച്ച് വെടിപൊട്ടിക്കും. ഇത്തവണ മൂന്നു പുതി യ സ്ഥലങ്ങൾ കൂടി ചേർത്ത് 17 ഇടങ്ങളി ലായി പീരങ്കി സംഘം സഞ്ചരിക്കും. ഓരോ സ്ഥലങ്ങളിൽ രണ്ട് ദിവസം പീരങ്കി വെടി പൊട്ടിക്കുന്ന രീതിയിലാണ് ക്രമീകരണം. എമിറേറ്റിൽ പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് റമദാനിലെ പീരങ്കി മുഴക്കം.

  റമദാൻ മാസപ്പിറവി കാണുന്ന ദിവസം രണ്ട് തവണയും വ്രതം ആരംഭിക്കുന്നതു മുതൽ നോമ്പു തുറ അറിയിച്ച് ഒരു നേര വുമാണ് പീരങ്കി മുഴങ്ങുക. കൂടാതെ പെരു ന്നാൾ ദിനം പ്രഖ്യാപിച്ച് രണ്ട് തവണയും പീരങ്കി വെടിപൊട്ടിക്കാറുണ്ട്.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------