പയ്യോളി:ഓഹരി വിപണിയില്‍ വ്യാജ മൊബൈല്‍ അപ്പ്ലിക്കേഷന്‍ ഉപയോഗിച്ച് തട്ടിപ്പ് വ്യാപകമാവുന്നു.നിമ്മിത ബുദ്ധി (AI) ടെക്നോളജി ഉപയോഗിച്ച് ഓഹരിവിപണിയില്‍ കൂടുതല്‍ മുന്നേറ്റം നടത്താം എന്ന സോഷ്യല്‍ മീഡിയ (ഇന്‍സ്റ്റഗ്രാം) പരസ്യം കണ്ട് ലിങ്കിലൂടെ കയറി വന്നു ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്ത കോഴിക്കോട് തിക്കോടി സ്വദേശിക്ക് പിന്നീട് 15,25,000/- രൂപ ഓഹരി നിക്ഷേപം വഴി കഴിഞ്ഞ ആഗസ്റ്റ് മാസം നഷ്ടപ്പെട്ടത്. പയ്യോളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്ത്വത്തില്‍ പോലീസ് നിലവില്‍ കേസ് എടുത്തു അന്വേഷണം നടത്തി വരുന്നു.
പന്ത്രണ്ട് വര്ഷം ദുബായ്,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്ത എം ബി ഏ ബിരുദ ധാരിയായ നിലവില്‍ കേന്ദ്ര പദ്ധതിയായ ഡിജിറ്റല്‍ സേവ സി എസ്സ് സി സേവന കേന്ദ്രം നടത്തുന്ന യുവാവിനാണ് ഒരു മാസ കാലയളവില്‍ ഉള്ള ഓഹരി നിക്ഷേപം വഴി വര്‍ഷങ്ങളായി ഗള്‍ഫില്‍ നിന്ന സമ്പാദ്യം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ചതിക്കുഴി വഴി നഷ്ടപ്പെട്ടത്.
സൈബര്‍ സെക്യൂരിറ്റി വിഷയത്തില്‍ നടക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ച് കൃത്യമായ അവഗാഹം ഉള്ള വ്യക്തിയായ ഇദ്ദേഹം എങ്ങിനെ ഈ ചതിക്കുഴില്‍ വീണത് എങ്ങിനെ എന്ന് വിവരിക്കുന്നു.
നിര്‍മ്മിത ബുദ്ധി (എ ഐ) എങ്ങിനെ ഓഹരി വിപണിയില്‍ ഉപയോഗപ്പെടുത്താം എന്ന ഇന്‍സ്റ്റ പരസ്യം കണ്ട ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ എത്തുകയും അവിടെ ഇന്ഗ്ലിഷില്‍ ടെക്സ്റ്റ് രൂപത്തില്‍ ദിവസേന ക്ലാസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഈ വിഷയത്തില്‍ പ്രൊഫസര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ആണ് ക്ലാസ്സുകള്‍ പോസ്റ്റ് ചെയ്തത്.ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസം ലഭിക്കുവാന്‍ ദിവസേന ചില ഓഹരിയുടെ പേര് ഇവര്‍ രേഖപ്പെടുത്തുകയും ഇത്തരം ഓഹരികള്‍ അടുത്ത രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ വ്യക്തമായ മുന്നേറ്റം ഓഹരി വിപണിയില്‍ നടത്തുകയും ചെയ്യാറുണ്ട്.
ക്ലാസുകള്‍ ഏതാണ്ട് ഒരു മാസം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് മെസ്സേജ് കൂടാതെ പേര്‍സണല്‍ മെസ്സേജ് അയച്ച് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് നേരെത്തെ ക്ലാസ് അയച്ച വ്യക്തി ചോദിക്കുകയും.ഒരു ഗൂഗിള്‍ ഫോം അയച്ച് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.മാര്‍വല്‍ ക്യാപ്പിറ്റല്‍ എന്ന പേരില്‍ മലേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ വി എസ് ഇ സ്റ്റോക്ക് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ച് സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം നടത്തുകയാണ് എന്നറിയിക്കുകയും സെബിയുടെ രജിസ്ട്രേഷന്‍ സര്ട്ടിഫിക്കറ്റ്,കമ്പനിയുടെ ധാരണ പത്രം ഒപ്പ് വെക്കുന്ന വീഡിയോ എന്നിവ അയച്ച് നല്‍കുകയും ചെയ്തു. ഈ സര്‍ട്ടിഫിക്കറ്റ് സെബി അംഗീകാരം ഉണ്ടോ എന്ന് ആദ്യം സെബിയുടെ വെബ് പോര്‍ട്ടലില്‍ പോയി വി എസ് ഇ സ്റ്റോക്ക് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ രജിസ്ട്രേഷന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും പിന്നീട് മാര്‍വല്‍ ക്യാപ്പിറ്റല്‍ വെബ് പോര്‍ട്ടല്‍ എന്നിവ പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു.
പിന്നീടാണ് മൊബൈൽ ആപ്ലിക്കേഷന്റെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ള ലിങ്ക് അയച്ചു നൽകി. പ്ലേസ്റ്റോറിൽ നിന്നും നിന്നും ഡൗൺലോഡ് ചെയ്ത ആപ്പിന്റെ (VSESSL-PM) യൂസർ ഐഡിയും പാസ്‌വേഡും പിന്നീട് ഇവർ നൽകുകയും അത് ഉപയോഗിച്ച് ആപ്പിന്റെ വാലറ്റിലേക്ക് പണം നിക്ഷേപിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ 50,000/-വാലറ്റ് റീചാര്‍ജ് ചെയ്യുകയും അപ്രകാരം നിക്ഷേപിക്കപ്പെട്ട പണത്തിൽ നിന്നും ഓഹരികൾ വാങ്ങുവാൻ വേണ്ടി ലിസ്റ്റ് നൽകുകയും അത്തരം ഓഹരികൾ വാങ്ങുവാനും വിൽപ്പന നടത്തുവാനും അവസരം നൽകുകയും ചെയ്തു. ഇത്തരത്തിൽ വാങ്ങുന്ന ഓഹരികൾ ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ നല്ല ലാഭം ഉണ്ടാക്കുന്ന രീതിയിലുള്ള ഓഹരികൾ ആയിരുന്നു. ഇങ്ങനെ വില്പന നടത്തിയ ഓഹരികളുടെ ലാഭം അദ്ദേഹത്തിന് ബാങ്കിലേക്ക് പിൻവലിക്കുവാൻ സാധിച്ചിരുന്നു.നേരെത്തെ ഓഹരി വിപണിയില്‍ ചെറിയ തോതില്‍ നിക്ഷേപം നടത്തിയ വ്യക്തി ആയത് കൊണ്ട് ഈ ഘട്ടത്തില്‍ ഇവര്‍ നല്‍കുന്ന സ്റ്റോക്കുകള്‍ അദ്ധേഹം ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളില്‍ വില കൂടുന്നതായി കണ്ടെത്തി.ഇത് ആപ്പ് സംബന്ധിച്ച് കൂടുതല്‍ വിശ്വാസം നേടാന്‍ കാരണം ആയി.
അടുത്ത ഘട്ടത്തിൽ ഓഹരി വിപണിയിൽ പുതുതായി ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ പരിചയപ്പെടുത്തുകയും ഇത്തരം ഓഹരികൾ (IPO-Intial Public Issue)വാങ്ങുവാൻ ആവശ്യപ്പെടുകയും ചെയ്തു.പിന്നീട് ഇത്തരം ഐപി ഒ കള്‍ പിന്നീട് നിര്‍ബന്ധ പൂര്‍വ്വം ഓര്‍ഡര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് കൊണ്ടിരുന്നു.ഈ സമയം ആയപ്പോഴേക്കും യുവാവിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യവും ഇവരുടെ മൊബൈല്‍ ആപ്പിലെ വാല്ലെറ്റില്‍ നിക്ഷേപം നടത്തിയിരുന്നു.ആപ്പില്‍ ഈ പണം ലാഭം അടക്കം 33,87,575/- രൂപയായി കാണിച്ചിരുന്നു.പിന്നീട് ഇദ്ദേഹം ഓര്‍ഡര്‍ ആപ്പ് വഴി നല്‍കാതെ തന്നെ 47 ലക്ഷം രൂപയുടെ ഓഹരികള്‍ ഡാഷ്ബോര്‍ഡില്‍ വാങ്ങിയതായി കാണിക്കുകയും അതിന്‍റെ പണം അടക്കുവാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. താന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഓഹരി താന്‍ വാങ്ങാന്‍ തയ്യാര്‍ അല്ല എന്ന് പറഞ്ഞപ്പോള്‍ ഓഹരി വാങ്ങി ഇല്ല എങ്കില്‍ ഓഹരി വിപണിയെ കണ്ട്രോള്‍ ചെയ്യുന്ന സെബിയില്‍ നിന്നും നടപടി വരും എന്ന രീതിയില്‍ ഒരു ലെറ്റര്‍ വാട്ട്‌സ്ആപ്പ് വഴി അയച്ച് നല്‍കി.ലെറ്ററില്‍ സെബി ചെയര്‍മാന്‍ എന്ന പേരില്‍ ഒപ്പും സീലും കണ്ടിട്ടും , ഒരു സാധാരണ സ്റ്റോക്ക് വാങ്ങുന്ന ആള്‍ക്ക് സെബിയുടെ ചെയര്‍മാന്‍ കത്ത് അയക്കുക വിശ്വസിക്കാന്‍ തയ്യാര്‍ അല്ലാത്ത യുവാവ് കത്തില്‍ കണ്ട റെഫറന്‍സ് ഉപയോഗിച്ച് സെബിയുടെ വെബ് പോര്‍ട്ടലില്‍ പോയി സെര്‍ച്ച് ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ അതെ റഫറന്‍സില്‍ സെബി തയ്യാറാക്കിയ കത്ത് ലഭിക്കുകയും താന്‍ വ്യാജ ഷെയര്‍ ആപ്പില്‍ അകപ്പെട്ടു എന്ന് മനസ്സിലാവുകയും അടുത്ത നിമിഷം തന്നെ 1930 സൈബര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. താന്‍ നടത്തിയ ചാറ്റ് മെസ്സേജ് ബാക്ക്അപ്പ് ചെയ്ത് ബാങ്കിംഗ് വിവരങ്ങള്‍ അടക്കം പെട്ടെന്ന് കൈ-മാറി.
സൈബര്‍ പോലീസ് കാര്യങ്ങള്‍ പരിശോധിച്ച് അഞ്ചു ലക്ഷത്തിനു മുകളില്‍ ഉള്ള തുക വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ ആയി ഫ്രീസ് ചെയ്തിട്ടുണ്ട്.ഈ സമയം ഒക്കെ പ്രതികള്‍ ലൈവ് ആയി യുവാവുമായി വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്തു കൊണ്ടിരുന്നു.വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനു കൈമാറി.പോലീസ് ആപ്പ് പ്ലേ സ്റ്റോറില്‍ ബ്ലോക്ക് ചെയ്തപ്പോള്‍ ഇവര്‍ പെട്ടെന്ന് തന്നെ ഗ്രൂപ്പില്‍ മറ്റൊരു ലിങ്ക് നല്‍കി.ഇതും യുവാവ് ചോര്‍ത്തി പോലീസിനു കൈമാറി.യുവാവിന്‍റെ പ്രവര്‍ത്തനത്തില്‍ സംശയ തോന്നിയ പ്രതികള്‍ യുവാവിന്‍റെ നമ്പര്‍ തട്ടിപ്പ് നടത്തുന്ന ആളുടെ നമ്പര്‍ ആണ് എന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അനൌണ്സ് ചെയ്ത് യുവാവിനെ ഗ്രൂപ്പില്‍ നിന്ന് പിന്നീടു ഒഴിവാക്കുകയും ചെയ്തു.
നാഷണല്‍ സൈബര്‍ സെല്ലിന്‍റെ നിര്‍ദ്ദേശ പ്രകാരം പയ്യോളി ലോക്കല്‍ പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയ യുവാവിനെ പോലീസ് ഈ കേസ് വടകര സൈബര്‍ പോലീസില്‍ ആണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന വിധത്തില്‍ തിരിച്ചയച്ചു.പരാതിയുമായി വീണ്ടും വടകര സൈബർ പോലീസിൽ എത്തിയ യുവാവിനോട് പോലീസ് പരാതി പയ്യോളി പോലീസിൽ തന്നെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് പറഞ്ഞു തിരിച്ചയച്ചു. വീണ്ടും പയ്യോളി പോലീസിൽ നിന്നും മടക്കിയപ്പോൾ യുവാവ് നേരിട്ട് വടകര റൂറൽ എസ്പിയെ പിന്നീട് പയ്യോളി പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ആണ് ഉണ്ടായത്.
പിന്നീട് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതായി അറിയിച്ചുകൊണ്ട് ബാങ്കിൽ നിന്ന് കത്ത് ലഭിക്കുകയും. ആയത് പ്രകാരം അന്വേഷണം നടത്തിയപ്പോൾ യുവാവിന് ഓഹരി വിൽപ്പന മുഖേന ലഭിച്ച ലാഭവിഹിതം തമിഴ്നാട്ടിൽ ഉള്ള ഒരു വ്യക്തിയുടെ ഇതേപോലെ തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് നൽകിയത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.നിലവില്‍ ഈ രണ്ട് ബാങ്കില്‍ കേസ് കഴിയുന്നത് വരെ ഒരു ട്രാന്‍സാക്ഷന്‍ നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്.തമിഴ് നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ കോഴിക്കോട് റൂറല്‍ എസ് പി യോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും തയ്യാര്‍ ആയില്ല.പിന്നീട് തമിഴ് നാട് പോലിസിനെ നേരിട്ട് ബന്ധപ്പെട്ടു വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സ്വന്തം പണം നഷ്ടപ്പെട്ട അവസ്ഥയില്‍ മറ്റൊരു കേസില്‍ കൂടി ഉള്‍പ്പെട്ടു എന്ന നിസഹായ അവസ്ഥയില്‍ ആണ് ആള്‍.
പ്രതികള്‍ തട്ടിയ പണത്തില്‍ നിന്നും അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ വിവിധ ബാങ്ക് അക്കൌണ്ടില്‍ ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും അത് തിരികെ ലഭിക്കാന്‍ ഇനിയും ധാരാളം കടമ്പകള്‍ ഉണ്ട്. തന്‍റെ കയ്യില്‍ നിന്നും പതിനൊന്നു ട്രാന്‍സാക്ഷന്‍ ആയി നഷ്ടപ്പെട്ട തുക നൂറില്‍ കൂടുതല്‍ ഉള്ള ബാങ്കുകളില്‍ ആയിട്ടാണ് നിലവില്‍ ഫ്രീസ് ആയിട്ടുള്ളത്പ്രതികളെ പിടികൂടി തന്‍റെ ജീവിത സമ്പാദ്യം തിരികെ ലഭിക്കുവാനും നിലവില്‍ ഫ്രീസ് ആയ തുക പെട്ടെന്ന് തന്നെ തിരികെ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്യുവാന്‍ കോഴിക്കോട് റൂറല്‍ എസ് പി,ഇഡി,ഡി ജി പി,മുഖ്യമന്ത്രി,പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി പ്രതീക്ഷയോടെ യുവാവ് കാത്തിരിക്കുന്നു.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------