ദുബൈ: നഗരത്തിലെ 17 ബസ് സ് റ്റേഷനുകളിലും 12 മറൈൻ ട്രാ ൻസ്പോർട്ട് സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ സജ്ജീകരി ച്ച് ദുബൈ റോഡ് ഗതാഗത അ തോറിറ്റി(ആർ.ടി.എ). ടെലികോം കമ്പനിയായ 'ഇത്തിസലാത്തു' മായി ചേർന്നാണ് യാത്രക്കാരു ടെ അനുഭവം മെച്ചപ്പെടുത്തുന്ന തിനായി സംവിധാനം ഒരുക്കിയ ത്. യാത്രക്കിടയിലും സ്മാർട്ട് ഫോ ണുകളിലും ടാബ്ലറ്റുകളിലും ലാ പ്ടോപ്പുകളിലും വൈഫൈ കണ ക്ട് ചെയ്യാനും ഉപയോഗിക്കാനും പദ്ധതി സഹായിക്കും.

എമിറേറ്റിലെ എല്ലാ ബസ് സ് റ്റേഷനുകളിലും മറൈൻ ട്രാൻസ്പോർട്ട് സ്‌റ്റേഷനുകളിലും പ ദ്ധതി വ്യാപിപ്പിക്കാൻ അതിവേ ഗത്തിൽ നടപടി സ്വീകരിച്ചുവരു കയാണെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അബ്‌ദുറഹ്‌മാ ൻ അൽ അവാദി പറഞ്ഞു. ഈ വർഷം രണ്ടാം പാതിയിൽ പദ്ധ തി പൂർത്തിയാക്കുമെന്നാണ് പ്ര തീക്ഷയെന്നും അദ്ദേഹം വ്യക്‌ത മാക്കി. 21ബസ് സ്‌റ്റേഷനുകളും 22 മറൈൻ ‌സ്റ്റേഷനുകളും അട ക്കം ആകെ 43 കേന്ദ്രങ്ങളാണ് പ ദ്ധതിയിൽ ഉൾപ്പെടുന്നത്.

യു.എ.ഇയുടെ ഡിജിറ്റൽ നയമ നുസരിച്ച് എല്ലാ മേഖലയിലും ഡിജിറ്റൽവത്കരണം വേഗത്തിലാ ക്കുന്നതിൻ്റെ ഭാഗമായാണ് ആ ർ.ടി.എ പദ്ധതി രൂപപ്പെടുത്തിയ ത്. ബസ്, സമുദ്ര ഗതാഗത സംവിധാനങ്ങളെ ഉപയോഗിക്കുന്ന വർക്ക് യാത്ര ആനന്ദകരവും ഗു ണകരവുമാക്കുക എന്നതും അ ധികൃതർ പദ്ധതിയിലൂടെ ലക്ഷ്യ മിടുന്നുണ്ട്.

ദുബൈയെ ലോകത്തെ ഏറ്റ വും മികച്ച സ്മാർട്ട് സംവിധാനങ്ങ ളുള്ളതും ഏറ്റവും സന്തോഷകര വുമായ നഗരമാക്കി മാറ്റുക എന്ന കാഴ്ചപ്പാടിനെ ശക്‌തിപ്പെടുത്താ നും പദ്ധതി സഹായിക്കുന്നുവെ ന്ന് അധികൃതർ വാർത്താക്കുറിപ്പി ൽ പറഞ്ഞു.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------