കോഴിക്കോട്: കെഎന്‍എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ എം മുഹമ്മദ് മദനി (79) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പലായി വിരമിച്ച മദനി, ചെറുവാടി ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് ഐഎസ്എം സംസ്ഥാന സെക്രട്ടറി, എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍, കോഴിക്കോട് ഖലീഫ മസ്ജിദിലും ഇഖ്‌റഅ മസ്ജിദിലും ഖത്തീബ് എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ചു
1989 മെയ് 29ന് കൊടിയത്തൂരില്‍ നടന്ന ചരിത്ര സംഭവമായ ആദ്യ മുബാഹലക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് മദനിയായിരുന്നു. കേരളത്തിലെ മുസ്ലിം ഐക്യവേദിയായ അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാമും അഹ്‌മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മില്‍ നടന്ന ആത്മശാപ പ്രാര്‍ഥനയാണ് മുബാഹല.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------