ഫറോക്ക് : ചാലിയം ഗവ: ഫിഷറീസ് എൽ.പി സ്കൂൾ 106-ാം വാർഷികാഘോഷം 'ദ്യുതി 'കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ ശൈലജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.പി. ജലീൽ അദ്ധ്യക്ഷത വഹിച്ചു.

 ഐസി ഡിഎസ് സൂപ്പർവൈസറായി കാസർഗോഡ് ജില്ലയിൽ നിയമനം ലഭിച്ച ഫിഷറീസ് സ്ക്കൂൾ അങ്കണവാടി അധ്യാപിക എ.കെ സിന്ധു ടീച്ചർക്ക് സ്കൂൾ പി ടിഎ ,സ്റ്റാഫ് കൗൺസിലിൻ്റെ സ്നേഹോപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൽകി. പൂർവ്വവിദ്യാർത്ഥികളും രാഷ്ട്രീയ  സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചവരുമായ മൂസക്കുട്ടിയേടത്ത് മൊയ്തീൻ കുഞ്ഞ്, മൂസക്കുട്ടിയേടത്ത് മുഹമ്മദ് , ടി. ഹജ്ജുക്ക എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. 

സ്റ്റാഫ് സെക്രട്ടറി എ അബ്ദുൾ റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ കടക്കോടി  ജില്ലാ ജനറൽ സെക്രട്ടറി എം നാസർ സമ്മാനദാനം നടത്തി. പ്രധാനാധ്യാപിക  ടി.ജെ ഫാൻസി  ,എസ്എസ് ജി കൺവീനർ ടി.എച്ച് അബുദുറഹിമാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.കെ സിദ്ധീഖ്, പൂർവ വിദ്യാർത്ഥി പ്രതിനിധി കെ സി ഇസ്മാഈൽ,സ്വാഗത സംഘം ചെയർമാൻ വി.ജമാൽ സംസാരിച്ചു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------