സംസ്ഥാനത്ത് ഇനി ഭൂമി വില്‍ക്കാനും വാങ്ങാനും പുതിയ നടപടിക്രമങ്ങള്‍. ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും എന്റെ ഭൂമി പോർട്ടല്‍ വഴി വേണം അപേക്ഷിക്കാൻ. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലെ ഇനി സ്ഥലം വില്‍ക്കാനാവൂ. ഭൂമി വില്‍ക്കുന്ന സമയം തന്നെ നിലവിലെ ഉടമസ്ഥനില്‍ നിന്ന് പുതിയ ഉടമയിലേക്ക് പോക്കുവരവ് നടത്തുന്ന തരത്തില്‍ സംവിധാനം വരികയാണ്. ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്‌കെച്ചിലും മാറ്റം വരുന്നതിനാല്‍ വില്ലേജുകളിലേക്ക് പോക്കുവരവിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്‌കെച്ചില്‍ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളില്‍ കരം അടച്ചതിനുള്ള രേഖ മാത്രമെന്നും ഇനിമുതല്‍ രേഖപ്പെടുത്തും. ഇതുള്‍പ്പെടെ ഡിജിറ്റല്‍ സർവേ ചെയ്ത ഭൂമിയില്‍ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങള്‍ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.
സർവ്വേ റെക്കോർഡുകളില്‍ ആക്ഷേപം ഉള്ളവർക്ക് ഡിഎല്‍ആർഎം മുഖാന്തിരം ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം. നേരത്തെ സർവ്വേ റെക്കോർഡില്‍ ഭൂവിസ്തൃതി കുറവാണെങ്കില്‍ അതിനും, കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമേ നികുതി അടയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഭൂമിയുടെ ക്രയവിക്രയത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും കോ-റിലേഷൻ സർട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കണം. എന്നാല്‍ ഡിജിറ്റല്‍ സർവ്വേ പ്രകാരം, അടയ്ക്കുന്ന നികുതിയുടെ രസീതില്‍ ഭൂമിയുടെ പഴയ ബ്ലോക്കും സർവ്വേ നമ്പറും രേഖപ്പെടുത്തിയിരിക്കുമെന്നതിനാല്‍ ഇത്തരം നടപടികള്‍ ഒറ്റത്തവണ പരിശോധനയിലൂടെ സാധ്യമാകും. ഡിജിറ്റല്‍ സർവ്വേ പൂർത്തിയായ വില്ലേജുകളില്‍ നികുതി സ്വീകരിക്കുന്നത് ഡിജിറ്റല്‍ ബേസിക് ടാക്‌സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിന് മുന്നോടിയായി "എന്റെ ഭൂമി" എന്ന പോർട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ വില്ലേജ് ഓഫീസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും. ഭൂമി വില്‍ക്കുന്നതിനായി അപേക്ഷിക്കുമ്പോള്‍ ഭൂരേഖകളെ കുറിച്ചുള്ള പരാതികള്‍ മനസിലാക്കാൻ സർവ്വേ സ്‌കെച്ചില്‍ ഇനി മൂന്ന് നിറങ്ങളിലെ കോഡുകള്‍ ഉണ്ടാകും. ഡി-ബിടിആർ, ഡി-തണ്ടപേപ്പർ രജിസ്റ്റർ എന്നിവയില്‍ ഉടമസ്ഥന്റെ പേരിലും വിലാസത്തിലുമുള്ള അക്ഷരതെറ്റുകള്‍ സംബന്ധിച്ച പരാതിയാണെങ്കില്‍ പച്ചനിറം. ഉടമസ്ഥത സംബന്ധിച്ചോ വിസ്തീർണം സംബന്ധിച്ചോ പരാതിയുള്ളവയാണ് മഞ്ഞ നിറത്തിലുള്ള സ്‌കെച്ച്. സർക്കാർ ഭൂമിയിമായി അതിര് പങ്കിടുന്നതിനാല്‍ പരാതിയുള്ളവയാണ് ചുവപ്പ് നിറത്തിലുള്ളവ
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------