തിക്കോടി:കല്ലകത്ത് ബീച്ച് അപകടത്തിൽ  സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ കല്ലുമക്കായ മത്സ്യബന്ധന തൊഴിലാളികൾ നാടിന് അഭിമാനമായി. പ്രതികൂലമായ അവസ്ഥയിലും യാതൊരു തരത്തിലുള്ള രക്ഷാ കവചങ്ങൾ ഇല്ലാതെ പോലും അവരവരുടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികൾ മാതൃകയാണ്. ഇത് കൊണ്ട് മാത്രം ആണ് ഒരാളുടെ എങ്കിലും ജീവിതം തിരിച്ചുപിടിക്കാൻ സാധിച്ചത് . പോലീസ് ഫയർഫോഴ്സ് സംവിധാനങ്ങൾ സ്ഥലത്തെത്തുന്നതിനു മുമ്പേ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച പ്രദേശവാസികൾ അപകടത്തിൽപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തി കിട്ടിയ വാഹനങ്ങളിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവസാനമായി ഒരാളെ കൂടി കണ്ടെത്താൻ ഉണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും സംവിധാനങ്ങൾ ഇല്ലാതെ പകച്ചു നിന്നപ്പോൾ, ഇവിടെ സ്ഥിരമായി കല്ലുമ്മക്കായ പറിക്കുന്ന തൊഴിലാളികൾ കടലിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ആളുകളെ പെട്ടെന്ന് തന്നെ കടലിൽ നിന്ന് പുറത്തെടുത്ത് ഹോസ്പിറ്റലുകളിലേക്ക് എത്തിക്കാൻ ആയത്. സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിക്കാതെ വയ്യ.ഒന്നര മണിക്കൂര്‍ രക്ഷ പ്രവര്‍ത്തനം നടത്തി മുഴുവന്‍ ആളുകളെയും കടലില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചത് ഇവരുടെ സംയോജിത ഇടപെടലുകള്‍ കൊണ്ട് മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കണം എന്നും,ഇവരില്‍ നിന്ന്  താല്പര്യം ഉള്ളവരെ തിരഞ്ഞെടുത്ത്  ആവശ്യമായ പരിശീലനം നല്‍കി ലൈഫ് ഗാര്‍ഡുമാരായി നിയമിക്കണം എന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നാട്ടുകാരുടെ പ്രതിനിധികള്‍  ആവശ്യപ്പെട്ടു. ലോക്കല്‍ വാര്‍ത്തക്ക് കിട്ടിയ ഇവരുടെ ലിസ്റ്റ് അവരുടെ സമ്മതത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.




____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------