മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിയായ പെൺകുട്ടിയായിരുന്നു മൊണാലിസ എന്ന മോനി. കുംഭമേളയ്ക്കിടെ ആരാധകരുടെ ശല്യം കാരണം പെൺകുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നീട് മൊണാലിസയുടെ നിരവധി മേക്ഓവർ ഷൂട്ടുകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ സിനിമയിലേക്ക് പ്രവേശിക്കുകയാണ് മോനി . ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോനി സിനിമ ലോകത്തേക്ക് എത്തുന്നത്. ‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലാകും മോനി അഭിനയിക്കുക.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്.

വിണ്ണൈത്താണ്ടി വരുവായ മറ്റൊരു നടനു വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു, ആക്ഷൻ ​രം​ഗങ്ങളില്ലാത്തതിനാൽ അദ്ദേഹം നോ പറഞ്ഞു: ​ഗൗതം വാസുദേവ മേനോൻ

അതേസമയം, കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ പറഞ്ഞിരുന്നു. കുംഭ മേളയ്ക്കിടെ മാല വില്പനയ്ക്കെത്തിയാതായിരുന്നു മൊണാലിസ. വിഡിയോ വൈറലായത്തോടെ മൊണാലിസയെ സോഷ്യൽ മീഡിയ തിരയുകയായിരുന്നു. ‘ദ് ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’,
‘രാമജന്മഭൂമി’, ‘കാശി ടു കശ്മീര്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------