തൃശൂർ:പാലപ്പള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു.ഇന്ന് രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കിൽ കാട്ടാനക്കുട്ടി വീണത്.
കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ്ഇടിഞ്ഞുവീണതിനാൽ എഴുന്നേൽക്കാൻ
കഴിയാത്തഅവസ്ഥയിലായിരുന്നു. വനംവകുപ്പ്ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മൂന്നുമണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയാനയെ രക്ഷിക്കാനായില്ല. ജെസിബി ഉപയോഗിച്ച്കുഴിയുടെ വീതീ കൂട്ടാൻ ശ്രമിച്ചും ജെസിബിയിൽ ചവിട്ടി കയറാൻ ആനയ്ക്ക് വഴിയൊരുക്കാൻ
ശ്രമിച്ചും രക്ഷാദൗത്യം നടത്തിയെങ്കിലും ശ്രമം വിഫലമായി.
സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനകുട്ടിയെ നാട്ടുകാരാണ് ആദ്യം കാണുന്നത്.തുടർന്ന് ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------