കൊളത്തൂർ : കൊളത്തൂർ ഒഴിവു ദിവസങ്ങളെ സേവനദിനങ്ങളാക്കി  കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മാതൃക  ഇവർ  വയനാട്ടിലേക്കായി സമാഹരിച്ചത് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ ടൂത്ത് പേസ്റ്റ് മുതൽ വസ്ത്രങ്ങളുൾപ്പടെയുള്ള അവശ്യ വസ്തുക്കൾ :  വയനാട് ജില്ലാ കലക്ടറുടെ  കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് കല്പറ്റയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ്   NCC ഓഫീസർ ഡോ. പി. പ്രജീഷ്, വിനീഷ് വി എന്നിവരുടെ നേതൃത്വത്തിൽ സാധനങ്ങൾ എത്തിച്ചത്. കൊളത്തൂരിലെ  വ്യവസായിയായ മേലേപ്പറമ്പത്ത് സുഗുണൻ സൗജന്യമായി തൻ്റെ ടിപ്പർ ലോറിയും നൽകി  വിദ്യാർത്ഥികൾ ക്കൊപ്പം  ചേർന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ  യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ടി എ മജീദ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സക്കീർ കളത്തിങ്ങൽ , കലമ്പൻ വാപ്പു , സജു കൊളത്തൂർ,പി സീമ, പ്രിൻസിപ്പൽ സി വി മുരളി, എസ് എം സി ചെയർമാൻ  മൊയ്തീൻ കുട്ടി, എസ് എസ് ജി ചെയർമാൻ പി എം ഉണ്ണികൃഷ്ണൻ, ടി. മുരളീധരൻ, കെ എസ് സുമേഷ് ,ടി സരോജ ദേവി പ്രസംഗിച്ചു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------