ഫ്ലോറിഡ: ലോകകപ്പ് ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമെന്ന പകിട്ടോടെ എത്തിയ അർജന്റീനക്ക് കോപ അമേരിക്കയിൽ വീണ്ടും കിരീടധാരണം. കൊളംബിയക്കെതിരായ ഹൈവോൾട്ട് പോരിൽ നിശ്ചിതസമയത്ത് ഇരുനിരയും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനസ് 112ാം മിനിറ്റിൽ രക്ഷകനായി അവതരിക്കുകയുമായിരുന്നു. ലോ സെൽസോ നൽകിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിൽ ഒരുപടി മുന്നിൽനിന്നത്. എന്നാൽ, എക്സ്ട്രാ ടൈമിലെ ഗോൾ രണ്ടാം കിരീടമെന്ന അവരുടെ സ്വപ്നം തകർത്തെറിയുകയായിരുന്നു. അതേസമയം, 16ാം കിരീടത്തോടെ കോപ്പയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരെന്ന റെക്കോഡ് അർജന്റീന സ്വന്തമാക്കി. 15 കിരീടവുമായി ഉറുഗ്വെക്കൊപ്പമായിരുന്നു ഇതുവരെ മെസ്സിയും സംഘവും.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------