തെഹ്റാന്:രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ഇറാനിൽ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ വോട്ടെടുപ്പ് രാത്രി 10 ഓടെയാണ് പൂർത്തിയായത്. പാർലമെന്റംഗം മസൂദ് പെസഷ്കിയാനും സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയുമാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ജൂൺ 28ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------