തിരുവനന്തപുരം:പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഉപ്രൊഫൈൽ ലോഗിൻ ചെയ്യുവാൻ ഒടിപി സംവിധാനം നിലവിൽ വന്നു.നിലവിലെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇമെയിൽ വിലാസവും അടങ്ങിയ സ്ക്രീൻ പ്രത്യക്ഷപ്പെടും.
മൊബൈൽ നമ്പറും ഇമെയിലും ഉപയോഗത്തിൽ ഉള്ളത് ആണെന്ന് ഉറപ്പ് വരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തൽ വരുത്തേണ്ടതുമാണ്.
കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം. പാസ്‌വേർഡ് നിബന്ധനകൾക്ക് അനുസരിച്ച് പുതുക്കാനുള്ള സ്ക്രീനും തുടർന്ന് പ്രത്യക്ഷപ്പെടും.
തുടർന്ന് യൂസർ ഐഡിയും പുതുക്കിയ പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുമ്പോൾ വെരിഫൈ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി പ്രൊഫൈലിൽ പ്രവേശിക്കാം.
സുരക്ഷ കാരണങ്ങളാൽ ആറ് മാസത്തിൽ ഒരിക്കൽ പാസ്‌വേർഡ് പുതുക്കുവാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടതാണെന്നും പി എസ് സി അറിയിച്ചു.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------