തിക്കോടി : വരും തലമുറകൾ ഇനി ഈ പുഴ എത്ര കടക്കണം എന്നറിയില്ല. തിക്കോടി പഞ്ചായത്തിലെ അശാസ്ത്രീയമായ  ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ദേശീയ പാത നിര്‍മ്മാണ കമ്പനിയുമായി ചർച്ച നടത്തുകയും താൽക്കാലികമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തത് തീർത്തും അശാസ്ത്രീയമാണെന്ന് തെളിയിക്കുന്ന തരത്തിൽ വെള്ളക്കെട്ട് വീണ്ടും രൂപപ്പെട്ടു. ഇനി ഈ വഴി സ്കൂട്ടർ യാത്രക്കാരും കാൽനട യാത്രക്കാർക്കും എങ്ങനെ കടന്നുപോകാം എന്നുള്ളതാണ് ചിന്തിക്കേണ്ട വിഷയം. ചെറിയ  തോണി ഇറക്കിയാലോ എന്ന് സംശയത്തിലാണ് നാട്ടുകാർ. പലരും അവരവരുടെ സ്കൂട്ടർ വെള്ളക്കെട്ട് എത്തുന്നതിനു മുമ്പായി  വെച്ചുകൊണ്ടാണ് ഇന്നത്തെ യാത്ര നടത്തിയത്. തിക്കോടി ബീച്ച് പ്രദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് വളരെ ദുഷ്കരമായ രീതിയിലാണ് ഇന്ന് വെള്ളക്കെട്ട് . ശാസ്ത്രീയമായ സ്ഥിര സംവിധാനം ഒരുക്കാത്ത  കാലത്തിടത്തോളം ഈ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമായിരിക്കും. പഞ്ചായത്ത് ഇടപെട്ടുകൊണ്ട്  ഇതിന് എത്രയും വേഗത്തിലുള്ള പരിഹാരനടപടികൾ എടുക്കണമെന്ന് പൊതുജനം ആവശ്യപ്പെട്ടു
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------