ടി20 ലോകകപ്പിൽ ആവേശം അവസാന ഓവറിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറിൽ പാകിസ്ഥാനെ ആറ് റൺസിന് വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 120 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ കഴിഞ്ഞുള്ളു.44 പന്തിൽ 31 റൺസെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാൻറെ ടോപ് സ്കോറർ. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി ബാബർ അസമിൻറെയും മുഹമ്മദ് റിസ്‌വാൻറെയും ഇഫ്തീഖർ അഹമ്മദിൻറെയും നിർണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിജയശിൽപി. ടി20 ലോകകപ്പിൽ ഇന്ത്യ പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. സ്കോർ ഇന്ത്യ 19 ഓവറിൽ 119ന് ഓൾ ഔട്ട്, പാകിസ്ഥാൻ 20 ഓവറിൽ 113-7.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------