ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ബജാജ് ചേതക്, ഹീറോ എന്നീ ബ്രാന്‍ഡുകളാണ് നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഭരിക്കുന്നത്. RR ഗോബലിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ബിഗൗസ് സെഗ്‌മെന്റിലെ ശക്തമായ സാന്നിധ്യമാകാനുള്ള തയാറെടുപ്പിലാണ്. C12 എന്ന മോഡലിന് ശേഷം ബിഗൗസ് ഒരു പുത്തന്‍ മോഡല്‍ കമ്പനി ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ബിഗൗസ് RUV350 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ ഇന്ത്യയിലെ ആദ്യത്തെ റോബസ്റ്റ് യൂടിലിറ്റി വെഹിക്കിള്‍ എന്ന വിശേഷണവുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ പുത്തന്‍ പോരാളിയുടെ വിലയും മറ്റ് സവിശേഷതകളും തുടര്‍ന്ന് വായിക്കാം.
 
ബിഗൗസിന്റെ തന്നെ C12 ഇലക്ട്രിക് സ്‌കൂട്ടര്‍ മാസങ്ങള്‍ക്ക് മുമ്പേ വിപണിയില്‍ എത്തിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. C12 മോഡലിന് മുകളില്‍ കമ്പനിയുടെ പ്രീമിയം ഉല്‍പ്പന്നമായാണ് ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നത്. ബിഗൗസ് RUV 350 ജൂലൈ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 120 ബിഗൗസ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും.
ഈ നൂതന വാഹനത്തിന് 1,09,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ബേസ് വേരിയന്റായ RUV 350i EX-ന്റെ വിലയാണിത്. RUV 350 EX വേരിയന്റിന് 124,999 രൂപയാണ് വില. അതേസമയം ടോപ് സ്‌പെക് RUV 350 മാക്‌സ് സ്വന്തമാക്കാന്‍ 1,34,999 രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ മൂന്ന് വേരിയന്റുകളും അഞ്ച് നിറങ്ങളില്‍ വാങ്ങാം. സ്‌റ്റൈലിഷ് ഡിസൈനിന് പുറമെ കണക്റ്റഡ് സാങ്കേതികവിദ്യ, എല്ലാ ഭൂപ്രദേശങ്ങളെയും നേരിടാനുള്ള കഴിവ്, ചാര്‍ജ് ചെയ്യാന്‍ എളുപ്പമുള്ള ഫീച്ചര്‍ എന്നിങ്ങനെ നിരവധി പ്രത്യേകളുമായാണ് ഈ റിക്രിയേഷനല്‍ യൂടിലിറ്റി വെഹിക്കിള്‍ എത്തുന്നത്. നഗര യാത്രക്കാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത ബിഗൗസ് RUV350കാര്യക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുന്ന ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇന്‍വീല്‍ ഹൈപ്പര്‍ ഡ്രൈവ് മോട്ടോറാണ് കരുത്ത് പകരുക.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------