അയോധ്യയിലേറ്റ തിരഞ്ഞെടുപ്പ് തിരിച്ചടിക്കുപിന്നാലെ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി രാമക്ഷേത്രത്തിലെ മേൽക്കൂരച്ചോർച്ചയും. കനത്തമഴയിൽ മേൽക്കൂര ചോർന്ന് ക്ഷേത്ര ശ്രീകോവിലിനകത്തേക്കു വെള്ളംപതിച്ചത് ക്ഷേത്രനിർമാണ ട്രസ്റ്റിനെയും കേന്ദ്ര, സംസ്ഥാന ഭരണ നേതൃത്വങ്ങളെയും രാഷ്ട്രീയപ്രതിരോധത്തിലാക്കി. ചോർച്ചയാരോപണം തുറന്നുകാട്ടിയത് രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ് ആണെന്നത് ബി.ജെ.പി. നേതൃത്വത്തെ വലയ്ക്കുന്നു. ക്ഷേത്രംപണി പൂർത്തിയാവാത്തതിനാലുള്ള പ്രശ്നംമാത്രമാണിതെന്നു ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വിഷയത്തിൽ ബി.ജെ.പി.ക്കെതിരേ അഴിമതിയാരോപണമുയർത്തി കോൺഗ്രസ് രംഗത്തെത്തി.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------