കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ.സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ  പോലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടക്കലിലെ അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്റെ വീടിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. വീടിന്റെ മുൻവശത്തെ ജനൽചില്ലകൾ തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. രണ്ടു തവണയാണ് വെടിവെച്ചത്. ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നത് കണ്ടെത്തിയത്.സംഭവസമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു.


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------