ന്യൂജഴ്സി (യു.എസ്) : ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ടയും കടന്ന് അർജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാൻ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗതാറോ മാർട്ടിനെസ് നേടിയ ഗോളിൽ ചിലിയെ 1-0ത്തിനാണ് അർജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാർ വീരോചിതം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യിൽ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാർട്ടർ പ്രവേശം.
അവസാന ഘട്ടം വരെ അർജന്റീനയെ സമർഥമായി തടഞ്ഞുനിർത്തിയ ചിലി പ്രതിരോധം ആദ്യപകുതിയിൽ കേമമായിരുന്നു. പന്തിന്മേൽ വ്യക്തമായ ആധിപത്യം പുലർത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങൾ തുറന്നെടുക്കുന്നതിൽനിന്ന് മെസ്സിയെയും സംഘത്തെയും അവർ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികൾക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലി നീക്കങ്ങൾ. ഇടവേളവരെ ചിലിയുടെ വെറ്ററൻ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല. ബോക്സിന് പുറത്തുനിന്ന് ഷോട്ടുകൾ തൊടുക്കാനുള്ള ഹൂലിയൻ ആൽവാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങൾ ഏറെ ലക്ഷ്യം തെറ്റി പറക്കുന്നത് പതിവു കാഴ്ചയായി.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------