രാമനാട്ടുകര : പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യ വകുപ്പിന് കീഴിൽ ആശാ വർക്കർമാരാണ് ഈ അടുത്ത ദിവസങ്ങളിൽ ഇവിടെ നിന്ന് കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നത്.
രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച് ഡിവിഷൻ പരിധിയിൽ വരുന്ന കുളമാണിത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ചുവരുന്നത്. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ നീന്തൽ പരിശീലിക്കാനും കുളിക്കാനുമായി നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ 16ാം തീയ്യതി മുതൽ കുളത്തിൽ എത്തിയവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നുള്ള നിർദേശവും നൽകിയിട്ടുണ്ട്. മെഡിക്കൽ ഓഫീസർ: 9895203929, ഹെൽത്ത് സൂപ്പർവൈസർ: 9048411905, JHI: 9846974192 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൂടാതെ, ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ കുളത്തിൽ ആരും ഇറങ്ങരുതെന്നും രാമനാട്ടുകര നഗരസഭ അറിയിച്ചിട്ടുണ്ട്.
മെയ് മാസം അവസാന വാരത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് അഞ്ചുവയസുകാരിക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------