മലപ്പുറം:തൊഴിൽതേടി അബുദാബിയിൽ നിന്ന് തായ്‍ലാൻറിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി, സായുധ സംഘം തടവിലാക്കിയതായി പരാതി. യുവാക്കൾ ഇപ്പോൾ മ്യാൻമാറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സംഭവത്തിൽ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിലുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. മാർച്ച് 27നാണ് വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. പിന്നീട് തായ്ലൻറ് ആസ്ഥാനമായ കമ്പനിയിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നൽകി. ഓൺലൈൻ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുളള അറിയിപ്പും തായ്ലാൻറിലേക്കുള്ള വിമാനടിക്കറ്റുമെത്തി. ഇരുവരും ഈ മാസം 22നാണ് തായ് ലാൻറിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജൻറ് വാഹനത്തിൽ കയറ്റി സായുധ സംഘത്തിൻറെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇടക്ക് ഫോണിൽ ബന്ധപ്പെട്ട ഇരുവരും പറ‍ഞ്ഞാണ് ഇക്കാര്യം കുടുംബം അറിഞ്ഞത്. 


ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതുൾപ്പെടെയുളള കാര്യങ്ങളാണ് ഇവരെ ഏൽപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മലയാളികളുൾപ്പെടെ നിരവധിയാളുകൾ ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്ന് യുവാക്കൾ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ഇരുവരുടേയും മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ നാട്ടുകാര് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------