------------------------------------------------------------------------------------------------
പയ്യോളി : പുതുതായി നിർമ്മിച്ച ദേശീയപാതയിൽ എല്ലാ സ്ഥലങ്ങളിലും ഓവുചാലുകൾ കാണാം. എന്നാൽ പലസ്ഥലത്തേയും വെള്ളത്തിന് ഇതിലൂടെ ഒഴുകുവാനുള്ള മാർഗങ്ങൾ ഇതുവരെ തുറന്നിട്ടില്ല. തോണി ഇറക്കി കൊണ്ടു പോകാൻ തരത്തിലുള്ള വെള്ളക്കെട്ടാണ് പയ്യോളി ഹൈസ്കൂളിൽ സമീപം ഇത്തവണയും രൂപപ്പെട്ട വെള്ളക്കെട്ട്. വാഹനത്തിന്റെ എൻജിൻ പ്രൊട്ടക്ഷൻ കവറേജ് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായിട്ട് മുന്നോട്ടു പോവാം. അല്ലെങ്കിൽ തിരിച്ചു പോവുക തന്നെ മാർഗ്ഗം.ഈ ഭാഗത്ത് ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ട് പോകണമെങ്കിൽ നീന്തവും കൂടി പഠിക്കണം എന്ന സ്ഥിതിയാണ് ഉള്ളത്
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------