പരപ്പനങ്ങാടി : ഏറെ കോളിളക്കം സൃഷ്ടിച്ച താനൂർ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിൽ എത്തി അറസ്റ്റ് ചെയ്തത്.
2023 ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി പൊലീസ് സ്റ്റേഷനിൽ മരിച്ചത്.കസ്റ്റഡിയിലെടുത്ത താമിർ പുലർച്ചെയോടെ തളർന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിർ ജിഫ്രിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
ദണ്ഡുപയോഗിച്ച് അടിച്ചതിനെ തുടർന്ന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും തുടകൾക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡിമരണത്തിൽ പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് സർക്കാർ കേസ് സിബിഐക്ക് വിടുകയായിരുന്നു. എഫ്‌ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമിർ ജിഫ്രിയുടെ സഹോദരന്റെ ശക്തമായ നിലപാടാണ് കേസിന് വഴി തിരിവായത്.
താമിർ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങളാണ്പുറത്ത് വിട്ടത്. ക്രൈം ബ്രാഞ്ച് ഉൾപ്പടെ കേസ് അന്വേഷിച്ചാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന് താമിർ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു.
മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പ്രതികൾ അറസ്റ്റിലായതോടെ പോലീസ് കസ്റ്റഡി മരണത്തിലെ ഉന്നതരുടെ പങ്കും പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------