തി​രു​വ​ന​ന്ത​പു​രം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്‌​ച. വൈ​കീ​ട്ട്‌ മൂ​ന്നി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ.​ഡി​യി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ടി.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി, എ.​എ​ച്ച്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ ഇ​ക്കു​റി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്‌. ക​ഴി​ഞ്ഞ​വ​ർ​ഷം 99.70 ശ​ത​മാ​ന​ത്തോ​ടെ റെ​ക്കോ​ഡ്‌ വി​ജ​യ​മാ​ണ്‌ എ​സ്‌.​എ​സ്‌.​എ​ൽ.​സി​യി​ലു​ണ്ടാ​യ​ത്‌.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​ക്ക്‌ മൂ​ന്നി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. 4,41,120 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും 29,300 പേ​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ടു​ണ്ട്‌. ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ്‌ ടു​വി​ന്‌ 82.95 ശ​ത​മാ​ന​വും വി.​എ​ച്ച്‌.​എ​സ്‌.​ഇ​ക്ക്‌ 78.39 ശ​ത​മാ​ന​വും വി​ജ​യ​മു​ണ്ടാ​യി​രു​ന്നു.

പ്ര​ഖ്യാ​പ​ന​ശേ​ഷം വൈ​കീ​ട്ട്‌ നാ​ലു മു​ത​ൽ പി.​ആ​ർ.​ഡി​യു​ടെ PRD LIVE മൊ​ബൈ​ൽ ആ​പ്പി​ലും വെ​ബ്‌​സൈ​റ്റി​ലും ഫ​ലം ല​ഭ്യ​മാ​കും.

https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in എ​ന്നി​വ​യി​ൽ പ​ത്താം ക്ലാ​സ്‌ ഫ​ലം ല​ഭ്യ​മാ​കും. കൂ​ടാ​തെ കൈ​റ്റി​ന്റെ ‘സ​ഫ​ലം 2024’ എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഫ​ല​മ​റി​യാം. വ്യ​ക്‌​തി​ഗ​ത ഫ​ല​ത്തി​ന് പു​റ​മേ സ്‌​കൂ​ൾ, വി​ദ്യാ​ഭ്യാ​സ ജി​ല്ല, റ​വ​ന്യു ജി​ല്ലാ​ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൽ​ട്ട്‌ അ​വ​ലോ​ക​ന​വും വി​ഷ​യാ​ധി​ഷ്‌​ഠി​ത അ​വ​ലോ​ക​ന​ങ്ങ​ളും ല​ഭ്യ​മാ​കും. റി​സ​ൽ​ട്ട്‌ അ​നാ​ലി​സി​സ്‌ എ​ന്ന ലി​ങ്ക്‌ വ​ഴി ലോ​ഗി​ൻ ചെ​യ്യാ​തെ ത​ന്നെ റി​സ​ൽ​ട്ട്‌ ല​ഭി​ക്കും. ഗൂ​ഗി​ൾ ആ​പ്‌ സ്‌​റ്റോ​റി​ൽ നി​ന്നാ​ണ്‌ Saphalam 2024 എ​ന്ന ആ​പ്‌ ഡൗ​ൺ​ലോ​ഡ്‌ ചെ​യ്യേ​ണ്ട​ത്‌.

www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.results.kerala.gov.in എ​ന്നി​വ​യി​ൽ പ്ല​സ്‌ ടു ​ഫ​ല​വും ഇ​വ​യ്‌​ക്കൊ​പ്പം www.vhse.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ കൂ​ടി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​വും ല​ഭ്യ​മാ​കും.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------