പരപ്പനങ്ങാടി: സാമൂഹിക സേവകനും ദീർഘകാലം " മാധ്യമം ദിനപത്ര ത്തിൻ്റെ തിരൂരങ്ങാടി ഏരിയ തല ലേഖകനുമായിരുന്ന പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ, എസ്. സുലൈമാൻ മാസ്റ്റർ (75) നിര്യാതനായി. (കൊടുങ്ങല്ലൂർ വടക്കും പുറം സ്വദേശി പരേതനായ ഇറക്കത്ത് സെയ്തു മുഹമ്മദിൻ്റെ മകനാണ് ) ,
തിരുരങ്ങാടി ഓറിയൻ്റൽ യു പി സ്കൂൾ അധ്യാപകനായി വിരമച്ച ഇ ' എസ്. സുലൈമാൻ മാസ്റ്റർ അര നൂറ്റാണ്ടിലേറെ കാലം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു.
പരപ്പനങ്ങാടി ജനകീയ വികസന മുന്നണി സ്ഥാപക ട്രഷർ ,
വെൽഫയർ പാർട്ടി മുൻസിപ്പൽ മുൻ അധ്യക്ഷൻ,
ഇസ് ലാമിക പ്രസ്ഥാനത്തിൻ്റെ പ്രാദേശിക അമീർ,
ഡയലോഗ് സെൻ്റർ കേരള യൂനിറ്റ് വക്താവ്,
പരപ്പനങ്ങാടി ഫ്രയിഡെ ക്ലബ് അധ്യക്ഷൻ,
പരപ്പനങ്ങാടി എസ്. എൻ. എം. ഹയർ സെക്കണ്ടറി സ്കൂൾ മുൻ പി. ടി. എ പ്രസിഡൻ്റ്, പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ല് മുൻ അധ്യക്ഷൻ, അബ്റാർ സക്കാത്ത് സെൽ പ്രസിഡൻ്റ്,
തുടങ്ങി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഹൂർബാനു.
മക്കൾ: ഹാസിബ , നുസൈബ, ലുബൈബ, മുഹമ്മദ് അസ്‌ലം (അസിസ്റ്റൻ്റ് പ്രഫസർ ന്യൂ കോളേജ് ചെന്നൈ ), അഫ്സൽ (അസിസ്റ്റൻ്റ് പ്രഫസർ സദക്കത്തുള്ള കോളേജ് തിരുന്നൽ വേലി ),
മരുമക്കൾ: സെയ്ഫുദ്ദീൻ (ഖത്തർ ) , മുഹമ്മദ് (കച്ചവടം മലപ്പുറം ) , സാലിഹ് (സ്പഷ്യൽ വില്ലേജ് ഓഫീസർ ചെറുപ്പുളശ്ശേരി), നസ്മ (അസിസ്റ്റൻ്റ് പ്രഫസർ ഗവ: കോളേജ് താനൂർ ) , ഹിബ
⊶⊷⊶⊷⊷⊶⊷__________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------