ഗസ്സ:വെടിനിർത്തൽ-ബന്ദിമോചന ചർച്ച ഈജിപ്തിൽ പുരോഗമിക്കുന്നതിനിടെ ഹമാസും ഇസ്രായേലും മുൻ നിലപാടുകളിൽ നിന്ന് വിട്ടുവീഴ്ചക്ക് തയാറായതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് മുന്നിലുള്ളത്. 40 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ ഗസ്സയിലെ തീര റോഡിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ഇത് മാനുഷിക സഹായം എത്തിക്കുന്നതിന് സഹായകമാകും. അഭയാർഥികളായ ഫലസ്‍തീനികളെ വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് തിരിച്ചുവരാനും ഈ ഘട്ടത്തിൽ അനുവദിക്കും
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------