ഒളവണ്ണ :ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ് (17) ആണ് വാഹനാപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോടുനിന്ന് കുറ്റ്യാടിയിലേയ്ക്ക് പോകുന്ന അദ്നാൻ ബസും ഇവർ സഞ്ചരിച്ച ബൈക്കും വെസ്റ്റ്ഹില്ലിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അമർനാഥിന്റെ ശരീരത്തിൽ അതേബസ്സ് കയറിയിറങ്ങുകയായിരുന്നു.
ഇന്നലെ
രാവിലെയാണ് സംഭവം. ഉടൻ തന്നെ ഇവരെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമർനാഥ് മരിച്ചു. കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാപിതാക്കൾ: സുനി, ഷൈനി. സഹോദരി: പവിത്ര.

____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------