വടകര:വടകരയിൽ കാഫിർ പരാമർശമുള്ള സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് വടകര എസ് പി ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീ​ഗ് മാർ‌ച്ച് നടത്തും. മെയ് ഒമ്പതിനാണ് മാർച്ച്. സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും യൂത്ത് ലീ​ഗ് ഉന്നയിച്ചിട്ടുണ്ട്. കൊടുത്ത പരാതിയിൽ കാര്യമായ അന്വേഷണം പൊലീസ് നടത്തുന്നില്ല. സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നും തിരഞ്ഞെടുപ്പിന് ശേഷവും സിപിഎം തുടർച്ചയായി വെറുപ്പിന്റെ പ്രചരണം തുടരുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. നേരത്തേ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്‌ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------