താമരശ്ശേരി: വാശിയേറിയ പരസ്യപ്രചരണത്തിനൊടുവിൽ താമരശ്ശേരിയിലെ വ്യാപാരികൾ ഇന്ന് ബൂത്തിലേക്ക്.

വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ രണ്ടു തവണ വിജയിച്ച അമീർ മുഹമ്മദ് ഷാജിയും, അതിനു മുമ്പ് 32 വർഷം പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ചിരുന്ന പിസി അഷറഫുമാണ്  മത്സര രംഗത്തുള്ളത്.
ആറു വർഷം കൊണ്ട് വ്യാപാരി മനസ്സിനെ കഴടക്കിയ ഷാജി ഏറെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
എന്നാൽ തനിക്ക് ഒരവസം കൂടി നൽകൂ എന്നു പറഞാണ്  അഷറഫ് വ്യാപാരികളെ സമീപിച്ചത്.

ഇരുവരുടെയും ഭരണ കാലയളവിലെ പ്രവർത്തനങൾ മുടി ഇഴകീറി മുറിച്ച് വ്യാപാരികൾ ചർച്ച ചെയ്തിരുന്നു.

താമരശ്ശേരി പഴയ ബസ്റ്റാൻ്റി പ്രധാവം കെടാൻ കാരണം, വ്യാപാര ഭവൻ്റെ ഹൃദയമായ തറ നില സ്വകാര്യ വ്യക്തികൾക്ക് വിൽപ്പന നടത്തിയത്, വ്യാപരികളുടെ പേരിൽ സ്കൂളുകൾ വാങ്ങിയത്, ഭൂമി വാങ്ങിയത്, വ്യാപര ക്ഷേമത്തിനായി നൽകുന്ന വായ്പകൾ, ചിട്ടി തുകകൾ ലഭിക്കാൻ എടുത്ത കാലതാമസങ്ങൾ, കെട്ടിട ഉടമയായ വ്യാപാരി നേതാവ് കച്ചവടക്കാരനെ മർദ്ദിച്ച സംഭവം, താമരശ്ശേരിയിലെ വ്യാപാര മേഖലയിലെ മാന്ദ്യം, നഗരസൗന്ദര്യവൽക്കരണം, വിനോദ പരിപാടികൾ ഇങ്ങിനെ വിവിധ വിശയങ്ങൾ ചർച്ചയായിരുന്നു.

ഇന്നു രാവിലെ 10 മണിക്ക് ജനറൽ ബോഡി ആരംഭിക്കും ,ഉച്ചക്ക് ശേഷമായിരിക്കും ഭാരവാഹി തിരഞ്ഞെടുപ്പ്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------