കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴോളം പേർക്ക് മിന്നലേറ്റ് പരിക്കേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് തീവ്ര മഴയില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ ഇടി മിന്നലുണ്ടായി.
അതിനിടെ കൊയിലാണ്ടിയിൽ ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നുണ്ടായ അപകടത്തിൽ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. വിരുന്നുകണ്ടി ഷിബി (36), വിരുന്നുകണ്ടി രമേശൻ (59), വിരുന്നുകണ്ടി വൈശാഖ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------