♦️ അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 25 ആണ്.
👉 അപേക്ഷ നൽകുന്നതിന് മുമ്പായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക
ആദ്യം വേണ്ടത് താല്പര്യമുള്ള കോഴ്സും, സ്കൂളും തെരഞ്ഞെടുക്കുക എന്നതാണ് (ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം)
👉 ഏറ്റവും താല്പര്യമുള്ളത് ആദ്യം എന്ന ക്രമത്തിൽ കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
👉ലഭിച്ച മാർക്ക് കുറവാണെങ്കിൽ, താല്പര്യമില്ലെങ്കിൽ കൂടി ഓപ്ഷനുകൾ കൂടുതലായി നൽകുക
👉 ഓപ്ഷൻ നൽകുമ്പോൾ കോഴ്സിനാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ എല്ലാ സ്കൂളുകളിലും താല്പര്യമുള്ള കോഴ്സ് കൊടുത്തതിനുശേഷം മറ്റുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
ഉദാഹരണം :- താല്പര്യമുള്ള വിഷയം സയൻസ് ആണെങ്കിൽ ആദ്യം എല്ലാ സ്കൂളുകളിലും സയൻസ് നൽകുക.
👉 സ്കൂളിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ താല്പര്യമുള്ള സ്കൂൾ ആദ്യം എന്ന നിലയിൽ ഓപ്ഷൻ നൽകുക.
♦️ ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും.
♦️ ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്.
♦️ ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും.
♦️ ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
♦️ ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും.
, ST, OEC, വിഭാഗത്തിലുള്ളവർക്കും CBSE സിലബസിൽ പഠിച്ച കുട്ടികൾക്കും മാത്രമേ അഡ്മിഷൻ സമയത്ത് ജാതി സർട്ടിഫിക്കറ്റ് ആവശ്യമൊള്ളൂ.
E.W.S സർട്ടിഫിക്കറ്റ്. ജനറൽ വിഭാഗം (ക്രിസ്ത്യൻ, നായർ മുതലായവർ)
LSS/USS/Scout/JRC സർട്ടിഫിക്കറ്റ് /സ്പോർട്സ് എന്നിവയയിൽ ഉൾപ്പെട്ട കുട്ടികൾ ആണെങ്കിൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുക.
ആധാർ കാർഡ്.
ഫോൺ (ഒ.ടി.പി ആവശ്യത്തിന്)
മാർക്ക് ലിസ്റ്റ് കോപ്പി /ഹാൾ ടിക്കറ്റ്
മറക്കരുത് ഈ തീയതികൾ
ഏകജാലകം അപേക്ഷ ആരംഭിക്കുന്നത്
MAY - 16
അപേക്ഷ നൽകാനുള്ള അവസാന തീയതി
MAY - 25
ട്രയൽ അലോട്ട്മെന്റ്
MAY - 29
ആദ്യ അലോട്ട്മെന്റ്
JUNE - 5
രണ്ടാം അലോട്ട്മെന്റ്
JUNE - 12
മൂന്നാം അലോട്ട്മെന്റ്
JUNE - 19
ക്ലാസുകൾ ആരംഭിക്കുന്നത്
JUNE - 24
മുകളിൽ സൂചിപ്പിച്ചവരല്ലാത്തവരാരും വില്ലേജ് ഓഫീസിൽ നിന്നുമുള്ള വരുമാനം ജാതി തുടങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിലും തിരുവനന്തപുരം ജില്ലയിലുമാണ് 65 കുട്ടികൾക്ക് വരെ പ്രവേശനം നൽകുന്നത്. സർക്കാർ സ്കൂളുകളിലെ ബാച്ചുകളിൽ 30 ശതമാനം സീറ്റും (15 സീറ്റ്) എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റും (10 സീറ്റ്) വർധിപ്പിക്കുന്ന ചെപ്പടി വിദ്യയാണ് ഇത്തവണയും.
സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കുന്നതോടെ 50 കുട്ടികൾ പഠിക്കേണ്ട ബാച്ചുകളിൽ 65 പേരും എയ്ഡഡിൽ 20 ശതമാനം സീറ്റ് വർധനവിലൂടെ 60 കുട്ടികളും പഠിക്കേണ്ടിവരുന്നു. ഇതിനുപുറമെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് അധിക സീറ്റ് കൂടി അനുവദിക്കുന്നതോടെ ബാച്ചുകളിൽ 70 വരെ കുട്ടികളായി മാറുന്നു.
ദേശീയ മത്സര പരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികൾ പിറകോട്ടുപോകുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അടുത്ത അധ്യയന വർഷം നിലവാരം ഉയർത്തൽ ലക്ഷ്യമിട്ടുള്ള സ്പെഷൽ ഡ്രൈവ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച പി.ഒ.ജെ. ലബ്ബ കമ്മിറ്റിയും കാർത്തികേയൻ നായർ കമ്മിറ്റിയും ബാച്ചുകളിൽ കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കരുതെന്ന് ശിപാർശ ചെയ്തിരുന്നു.
ബാച്ചിൽ 40 കുട്ടികളെയാണ് ലബ്ബ കമ്മിറ്റി റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. ഇത് 50 ആക്കി 2015ൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എന്നാൽ ഒരിക്കൽപോലും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല.
2010ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് (78.69 ശതമാനം) ഇത്തവണ പ്ലസ് ടു പരീക്ഷയിൽ രേഖപ്പെടുത്തിയത്.
സർക്കാർ സ്കൂളുകളുടെ മോശം പ്രകടനം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 65 വിദ്യാർഥികളെ ക്ലാസിൽ കുത്തിനിറച്ച് ലബോറട്ടറി പരിശീലനം ഉൾപ്പെടെ ആവശ്യമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നത്ശ്രമകരമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഗുണനിലവാര വർധനക്കിറങ്ങിയിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി മതിയായ കുട്ടികളില്ലാത്ത 129 ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് മാറ്റാൻ നടപടിയെടുക്കാതെയാണ് തോന്നും പടിയുള്ള സീറ്റ് വർധന.
കൂടുതൽ മലപ്പുറത്ത്
കൂടുതൽ ജംബോ ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള മലപ്പുറം ജില്ലയിൽ. ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 6,780 സീറ്റുകളാണ് ജംബോ ബാച്ചുകളിൽ അധികമായുള്ളത്. എയ്ഡഡ് സ്കൂളുകളിലെ 4855 സീറ്റുകൾ ഉൾപ്പെടെ 11,635 സീറ്റുകളാണ് ജില്ലയിലധികം. ജില്ലയിലെ 85 സർക്കാർ ഹയർ സെക്കൻഡറികളിലെ 452 ബാച്ചുകളിലാണ് 65 വീതം കുട്ടികളെ കുത്തിനിറക്കുന്നത്.
കോഴിക്കോട് 7375, കണ്ണൂരിൽ 6715, പാലക്കാട് 6390, കാസർകോട് 3360, വയനാട് 2145, തിരുവനന്തപുരത്ത് 6390 സീറ്റുകളാണ് അനുവദനീയമായതിലും അധികമായി നൽകുന്നത്. 20 ശതമാനം സീറ്റ് വർധന വഴി കൊല്ലം ജില്ലയിൽ 4560, എറണാകുളത്ത് 5350, തൃശൂരിൽ 5580 സീറ്റുകളാണധികം.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------