കോഴിക്കോട് കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ പെയ്തു. കാറ്റും ഇടിമിന്നലോടും കൂടിയ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. അര മണിക്കൂറിലധികം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി.

മലയോരമേഖലയായ മുക്കം, താമരശേരി, അനക്കാംപൊയില്‍, ഈങ്ങാപ്പുഴ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ആനക്കാം പൊയിലില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായാതായും റിപ്പോര്‍ട്ടുകളുണ്ട്.അതേ സമയം മഴയില്‍ എവിടെയും നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------