തി​രു​വ​ന​ന്ത​പു​രം: 18 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ത്ഥിക​ൾ കാ​ത്തി​രി​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ ക്ല​ർ​ക്ക് (എ​ൽ.​ഡി.​സി) ത​സ്​​തി​ക​യി​ലേ​ക്ക് ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലും ലാ​സ്റ്റ്ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​ (എ​ൽ.​ജി.​എ​സ്) ത​സ്​​തി​ക​യി​ലേ​ക്ക് സെ​പ്റ്റം​ബ​ർ, ഒക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലും പ​രീ​ക്ഷ നടത്താ​ൻ പി.​എ​സ്.​സി ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള 2024ലെ ​വാ​ർ​ഷി​ക പ​രീ​ക്ഷ ക​ല​ണ്ട​ർ പി.​എ​സ്.​സി പ്ര​സി​ദ്ധീ​ക​രി​ച്ചു.

പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ, വനിത പൊ​ലീ​സ്​ കോൺസ്റ്റ​ബി​ൾ, പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (മൗ​ണ്ട് പൊ​ലീ​സ്), സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ തസ്തിക​ക​ളി​ലേ​ക്ക് മേ​യ്, ജൂ​ൺ, ജൂ​ലൈ മാസങ്ങളിലാ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ യു.​പി സ്കൂൾ ടീ​ച്ച​ർ ത​സ്​​തി​ക​യി​ലേ​ക്ക് ജൂ​ൺ മു​ത​ൽ ആഗ​സ്​​റ്റ്​ വ​രെ​യും എ​ൽ.​പി സ്​​കൂ​ൾ ടീ​ച്ച​ർ തസ്തികയി​ലേ​ക്ക് ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വരെ​ മാ​സ​ങ്ങ​ളി​ലാ​യും ഒ​ന്ന​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മുള്ള ഒ.​എം.​ആ​ർ പ​രീ​ക്ഷ​ക​ൾ ന​ട​ത്തും. ഇ​വ​ക്ക്​ പ്രാഥ​മി​ക പ​രീ​ക്ഷ​ക​ളു​ണ്ടാ​കി​ല്ല.


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------