ബൈയ്റൂത്ത്: ഹമാസ് നേതാവ് സാലിഹ് അൽആറൂരിയുടെ കൊലപാതകത്തിന് പിന്നാലെ ചെങ്കടലിൽ ആക്രമണം ശക്തമാക്കി ഹൂതികൾ. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടു. ചെങ്കടലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ഇന്ന് പ്രത്യേക യോഗം ചേരും
ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫീസിനു നേരെ ഇസ്രായേൽ ഇന്നലെ നടത്തിയ ആക്രമണത്തിലാണ് സാലിഹ് അൽആറൂരി കൊല്ലപ്പെട്ടത്. അൽഖസ്സാം കമാണ്ടർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്റ എന്നിവരും രക്ഷസാക്ഷികളായി.ഇസ്രായേൽ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ല. അറൂരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ നൂറുകണക്കിനു പേർ പ്രകടനം നടത്തി
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------