കാഠ്മണ്ഡു:ലൈംഗികാരോപണക്കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്ന് നേപ്പാൾ ക്രിക്കറ്റ് (Nepal Cricket) താരം സന്ദീപ് ലാമിച്ചാനെയ്ക്ക് (Sandeep Lamichhane) എട്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നേരത്തെ ടീമിൻെറ നായകനായിരുന്നു ലാമിച്ചാനെ. നേപ്പാൾ ക്രിക്കറ്റിൻെറ മുഖമായി മാറിയിരുന്ന താരത്തിൻെറ കരിയറും ഇതോടെ പ്രതിസന്ധിയിലായി.
2022ൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ലാമിച്ചാനെയ്ക്ക് എതിരായി വന്ന കേസ്. താരത്തിന് ജാമ്യം ലഭിക്കുകയും ക്രിക്കറ്റ് മത്സരങ്ങളിൽ തുടർന്ന് കളിക്കാൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. കേസിൻെറ വിചാരണ നീണ്ടുപോയെങ്കിലും 2023 ഡിസംബറിൽ താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------