തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ. തൃശൂരിൽ ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദിയുടെ റോഡ് ഷോയും തുടങ്ങി.

തൃശൂരിലെ സ്വരാജ് റൗണ്ടിൽ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് ഹെലികോപ്ടർ മുഖേന കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. അവിടെ നിന്ന് റോഡ് മാർഗമാണ് തൃശൂരിലെത്തിയത്.

റോഡ് ഷോയുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്ത് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേമ പെൻഷൻ ലഭിക്കാൻ സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, വ്യവസായി ബീന കണ്ണൻ, ഡോ. ശോശാമ്മ ഐപ്പ് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------