പന്തളം:മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ശനിയാഴ്ച പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരിക്കും.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗങ്ങൾ തലയിലേറ്റി ശബരിമലയിലെത്തിക്കുന്നത്. പന്തളം കൊട്ടാരം കുടുംബാംഗത്തിന്‍റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ തിരുവാഭരണെപ്പട്ടികൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തുറന്ന് ദർശനത്തിന് വെക്കുന്നില്ല. ആചാരപരമായ ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------