വടകര:മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്.എരവട്ടൂര്‍ സ്വദേശി കാനറ ബാങ്ക് മാഹി ബ്രാഞ്ച് ജീവനക്കാരന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചക്ക് രണ്ടരയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു. തീയണച്ച ശേഷം കാറിന്‍റെ ഗ്ലാസുകള്‍ തകര്‍ത്ത് ഡോറിന്‍റെ ലോക്ക് തുറന്നാണ് ബിജുവിനെ പുറത്തെടുത്തത്. ചോമ്പാല പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.ആത്മഹത്യ ശ്രമമാണ് എന്നാണ് പോലിസ് പ്രാഥമിക നിഗമനം.


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------