75 ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധനചെയ്തു. 75 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യം ഏറെ അഭിമാനത്തിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്‍റെ ലക്ഷ്യങ്ങള്‍ ഓർമിക്കേണ്ട സമയമാണ് ഇത്. ഏറെ പ്രതികൂല സാഹചര്യങ്ങളിലും രാജ്യം മുന്നേറി. പുതിയ ഉയരങ്ങള്‍ കീഴടക്കാൻ പൗരന്മാരും പ്രയത്നിക്കണം. അയോധ്യയില്‍ രാമക്ഷേത്രം തുറന്നത് രാജ്യത്തിന് ഏറെ അഭിമാനം നല്‍കുന്നു എന്നും രാഷ്ട്രപതി വ്യക്തമാക്കി.

*രാജ്യത്തിന്‍റെ ഭരണഘടനയുടെ ആമുഖം ആഷോഷിക്കുന്ന ദിനമാണ് നാളെ. ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തി പിടക്കുന്നതാണ് നമ്മുടെ ഭരണഘടന. മറ്റുള്ള രാജ്യങ്ങളിലേതിനേക്കാള്‍ എത്രയോ പഴക്കം ചെന്നതാണ് ഇന്ത്യയുടെ ഭരണഘടന. അതിനാലാണ് ജനാധിപത്യത്തിന്‍റെ മാതാവ് എന്ന് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. രാജ്യം പുരോഗതിയുടെ വഴിയിലാണ്. നമ്മുടെ മൂല്ല്യങ്ങല്‍ ഉയർത്തി പിടിക്കേണ്ട സമയമാണ് ഇത്. രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ ഓരോ പൗരനും പ്രയത്നിക്കണമെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
➖➖➖➖➖➖➖

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------