നന്തി ബസാർ: തെങ്ങിൽ കയറി യന്ത്രത്തിൽ കാൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നി രക്ഷസേന. ഇന്ന് ഉച്ചയോടെ നന്തി ബസാറിൽ ആണ് സംഭവം. മൂലാട് സ്വദേശി ബാലന്റെ കാലാണ് തെങ്ങ് കയറ്റി യന്ത്രത്തിൽ കുടുങ്ങിയത്. തക്കസമയത്ത് എത്തിയ അഗ്നി ശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും തൊഴിലാളിയെ രക്ഷപ്പെടുത്തുകയും ചെയ്തു. റോപ്പിന്റെയും  നെറ്റിന്റെയും സഹായത്തോടുകൂടി അഗ്നിശമനസേനാ അംഗങ്ങളായ അനൂപ് ബബീഷ് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രതീഷ് എന്നിവർ മുകളിൽ കയറുകയും തൊഴിലാളിയെ സുരക്ഷിതമായി താഴെ എത്തിക്കുകയും ആയിരുന്നു.സ്റ്റേഷൻ ഓഫീസർ ശരത് പി കെയുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം നടന്നത്.



____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------